നമ്മുടെ മനസ്സിൽ നിന്നും മായാത്ത പ്രേം നസീർ
1952 ൽ മരുമകൾ എന്ന സിനിമയിൽ കൂടി മലയാളത്തിൻറ്റെ നിത്യഹരിതനായകൻ മലയാള സിനിമാ രംഗത്തേക്ക് രങ്ഗപ്രേവേശം ചെയ്തു . പ്രേംനസീറിൻറ്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ആ കാലങ്ങളിൽ പുരുഷ സങ്കൽപ്പതിൻറ്റെ പ്രതികങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നു .പ്രേംനസീർ മലയാളം തമിഴ് കന്നഡ താലുങ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് .ഏറ്റവും കൂടുതൽ സിനിമയിൽ നായകനായി അഭിനയിച്ച ക്രഡിറ്റ് പ്രേംനസീന് തന്നെയാണ് .അത് കവരാൻ വേറൊരു നടൻ ഇതു വരെ ജനിച്ചിട്ടില്ല . ഏറ്റവും കൂടുതൽ നായികമാരുടെ കൂടെ അഭിനയിച്ച നായകൻ പ്രേംനസീർ തന്നെയാണ് .1951 ൽ ത്യാഗസീമ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും ആ സിനിമ പുറത്തു വന്നില്ല . ത്യാഗസീമ പുറത്തു വന്നിരുന്നങ്കിൽ ത്യാഗസീമ ആകുമായിരുന്നു പ്രേംനസീറിൻറ്റെ ആദ്യ സിനിമ .1983 ൽ പ്രേംനസീന് പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു . ഇന്ത്യൻ സിനിമ നൂറു വർഷം തികയുന്ന ആഘോഷത്തിനോടനുബന്ധിച്ച് 2013 ൽ പുറത്തിറക്കിയ 50 പേരുടെ സ്റ്റാബുകളിൽ മലയാളത്തിൽ നിന്ന് നസീറിന്റെ ചിത്രം മാത്രമാണ് .
1926 ഏപ്രിൽ 7 ന് ഷാഹുൽ ഹമീദ് അസുമ ബീവി ദമ്പതികളുടെ മകനായി തിരുവിതാംകൂറിലെ ചിറയൻകീഴ് എന്ന സ്ഥലത്തു പ്രേം നസീർ ജനിച്ചു. എന്നാൽ പ്രേംനസീറിൻറ്റെ അമ്മ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി . അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി കഴിഞ്ഞപ്പഴേക്കും ഒരു നല്ല നാടക നടനായി മാറിക്കഴിഞ്ഞിരുന്നു .അബ്ദുൾ ഖാദർ എന്നാണ് പ്രേംനസീറിൻറ്റെ ശെരിക്കുള്ള പേര് എന്നാൽ വിശപ്പിന്റെ വിളി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തിക്കുറിശ്ശിയാണ് അദ്ദേഹത്തിന്റെ പേര് നസീർ മാറ്റിയത് . പിന്നീട്
അദ്ദേഹം ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ താരം ആയി മാറി . പ്രേംനസീർ ഹബീബാ ബീവിയാണ് വിവാഹം കഴിച്ചത് . ഷാനവാസ് ലൈല റസിയ റീത്ത എന്ന 4 മക്കളാണ് പ്രേംനസീറിന് ഉണ്ടായിരുന്നത് .1989 ജനുവരി 16 ന് സൂപ്പർ താരം പ്രേംനസീർ ഈ ലോകത്തോട് വിട പറഞ്ഞു .പ്രേംനസീർ വലിയൊരു മനുഷ്യ സ്‌നേഹിയായിരുന്നു .അദ്ദേഹം ഇന്നും മനുഷ്യ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .
No comments:
Post a Comment