Monday, September 7, 2020

പ്രിയപ്പെട്ട മോഹൻലാൽ അന്ന് തൊട്ടു ഇന്ന് വരെ

പ്രിയപ്പെട്ട മോഹൻലാൽ അന്ന് തൊട്ടു ഇന്ന് വരെ 



മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ വില്ലൻ വേഷത്തിലൂടെ മലയാളികളെ രസിപ്പിച്ച മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു .എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന സിനിമ ആണ് മോഹൻലാലിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് .1986  തൊട്ട് 1995 വരെ ഉള്ള കാലഘട്ടം മോഹൻലാലിന് അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി സിനിമകളിൽ  അഭിനയിക്കാൻ സാധിച്ചു .ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട്സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച സിനിമക്ക്  മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു .എന്നാൽ രാജാവിന്റെ മകൻ‍ എന്ന ചിത്രം മോഹൻലാലിന് സൂപ്പർ താര പദവി നേടിക്കൊടുത്തു .ഈ സിനിമയിലൂടെ മോഹൻലാലിന് ദാരാളം ആരാധകരെ നേടിക്കൊടുത്തു .ഈ സിനിമ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിലകൊള്ളുന്നു .മോഹൻലാലിൻറ്റെ അഭിനയം എന്നും മറ്റുള്ളതിൽ നിന്നും വത്യസ്തമായി നിലകൊള്ളുന്നു .മോഹൻലാലിൻറെ സിനിമ എന്നും ആളുകൾക്ക് പ്രിയപെട്ടതാകുന്നു .മോഹൻലാലിൻറ്റെ ഓരോ സിനിമ ഇറങ്ങുബോഴും പ്രേക്ഷകർ അതു നെഞ്ചിലേറ്റിയിട്ടുണ്ട് .40 തിൽ അധികം വർഷമായി മലയാളം സിനിമാ ഫെൽഡിൽ ഇത്രയും ആരാധക വൃന്തമുള്ള വേറൊരു നടാനുമില്ല .അത്രയും അധികമായി ആളുകളുടെ മനസ്സിൽ കുടിയേറി കഴിഞ്ഞു മോഹൻലാൽ .ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ വിലയേറിയ താരമായി മാറി .മലയാളം ,തമിൾ ,കന്നഡ ,തെലുങ്ക് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ അഭിനയിച്ചു കഴിഞ്ഞു .മോഹൻലാൽ പിന്നണി ഗാന മേഖലയിലും തൻറെ പ്രാവണ്യം തെളിയിച്ചു .മോഹൻലാൽ അഭിനയിച്ച സിനിമകൾ 

   1960 മേയ് 21-നു വിശ്വനാഥൻ - ശാന്താകുമാരി ദമ്പതികളുടെ  രണ്ടാമത്തെ പുത്രനായി ജനിച്ചു .മോഹൻലാലിൻറ്റെ കുട്ടിക്കാലംതൊട്ടു വളർന്നതും പഠിച്ചതും എല്ലാം  തിരുവനന്തപുരത്തായിരുന്നു .1988 ഏപ്രിൽ 28 ന്  ആയിരുന്നു മോഹൻലാലിൻറ്റെ യും സുചിത്രയുടേയും  വിവാഹം.വിസ്മയ ,പ്രേണവ ഇവരാണ് മോഹൻലാലിൻറ്റെ 2 മക്കൾ . മോഹൻലാലിന് 2 തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മോഹൻലാലിനെ പത്മശ്രീ പുരസ്കാരവും,പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട് .

No comments:

Post a Comment