മമ്മൂട്ടി ഇന്നും മമ്മൂട്ടി തന്നെ സൂപ്പർ നായകൻ
മലയാളത്തിൻറ്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടി വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ കൂടിയാണ് മലയാളസിനിമാ ലോകത്തേക്ക് കടന്നു വന്നത് .അതു കഴിഞ്ഞു അനേകം സിനിമകളിൽ ചെറുതും വലുതുമായ അനേകം വേഷങ്ങൾ ചെയ്ത് ഇന്ന് മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ വയ്യാത്ത താരമായി വളർന്നു .തുടർന്ന് മേള, തൃഷ്ണ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുഎന്നാലും യവനിക എന്ന സിനിമയാണ് മമ്മുട്ടിയെ താര പദവിൽ എത്തിച്ചത് .400 ൽ അധികം സിനിമയിൽ അഭിനയിച്ച മമ്മൂട്ടി ഇന്നും മലയാള സിനിമയി തിളങ്ങി നിൽക്കുന്നു .മമ്മുട്ടിയുടെ അഭിനയമികവ് വേറൊരു നടനും അവകാശ പെടാൻ കഴിയില്ല .മമ്മുട്ടി അഭിനയിച്ച സിനിമകളെല്ലാം മമ്മുട്ടിയുടെ അഭിനയമികവ് വിളിച്ചോതുന്നതായിരുന്നു .1971 ൽ തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി മലയാള സിനിമയിൽ കാലെടുത്തു കുത്തുന്നത് .സജിന്‍ എന്ന പേരിലാണ് ആദ്യം മമ്മൂട്ടി അറിയപ്പെട്ടത് എന്നാൽ പിന്നീട് മമ്മൂട്ടി എന്നപേരിലേക്കു മാറുകയായിരുന്നു
1951 സെപ്റ്റംബർ 7 ന് ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത് എങ്കിലും വളർന്നത് കോട്ടയം ജില്ലയിൽ വൈക്കത്തിനടുത് ചെമ്പ് എന്നസ്ഥലത്താണ് .ഇസ്മയിലിന്റെയും ഫാത്തിമയുടേയും മൂത്ത മകനാണ് മമ്മൂട്ടി.മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ആണ് 1980 ലാണ് മമ്മുട്ടി വിവാഹിതനായത് .സുറുമി,ദുൽഖർ സൽമാൻ എന്നിവരാണ് മമ്മുട്ടിയുടെ മക്കൾ .കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു മുടിചൂടാ മന്നനായി സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു.മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയസിനിമ 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹിയാണ് .40 വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മമ്മുട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.സിൽനിമയിലുള്ള 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.അടിയൊഴുക്കുകൾ എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചത് .മലയാളസിനിമാ കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടി ഇന്നും നായക നടന്മാരുടെ മുൻ നിരയിൽ തന്നെ നിൽക്കുന്നു .മമ്മൂട്ടിക്ക് പകരമായി മമ്മൂട്ടി തന്നെ ഉള്ളു .ആ കിരീടം ധരിക്കാൻ ഇന്നും വേറൊരു നടൻ ഇല്ല
No comments:
Post a Comment