Friday, September 4, 2020

ജയനും സിനിമയും

ജയനും സിനിമയും




ജയൻ  മലയാള സിനിമയിൽ  എന്നും ഓർക്കുന്ന ഒരു നടനാണ് ,ആക്ഷൻ  ഹീറോയാണ്.  ഇന്നും ആളുകൾ  ജയനെ  ഓർക്കുന്നു .1974 ൽ ശാപമോക്ഷം സിനിമയിലാണ് ജയന്റെ  അരങ്ങേറ്റം.ജയൻ  പിന്നീട് വില്ലൻ വേഷങ്ങളിലും  ചെറിയ വേഷങ്ങളിലും അഭിനയചാണ്  പിന്നീട് ഹീറോആയത് .ജയന്റെ അഭിനയശൈലികൊണ്ട് പെട്ടന്ന്  പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയശൈലിയും  ജനങ്ങളെ പിടിച്ചിരുത്തി .ജയന്റെ ഗാംഭീര്യശബ്ദം സിനിമാ ശാലകളെ  പ്രകമ്പനം കൊള്ളിച്ചു .സാഹസികതയോടുള്ള ഇഷ്ടം ജയന്റെ പ്രത്യകത  ആയിരുന്നു ഇതു തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി കഥയും തിരക്കഥയും  എഴുതി .കുറഞ്ഞ നാള് കൊണ്ട് ജയൻ സൂപ്പർ സ്റ്റാറായി .ജയന്റെ  അത്യം മുതൽ അവസാനം വരെ ഉള്ള  90 ശതമാനം ചിത്രങ്ങളുംസൂപ്പർ  ഹിറ്റുകളായിരുന്നു 

1939 ൽ ഭാരിയമ്മയുടെയും മാധവന്‍പിള്ളയുടെയും കൃഷ്ണന്‍ നായര്‍ എന്ന ജയൻ ജനിച്ചു . ജയൻ നാവിയിലെ  ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ വന്നത് .ഹരിഹരന്റെ ശരപഞ്ജരം ജയനെ പ്രേക്ഷരരുടെ രോമാഞ്ചമാക്കി മാറ്റി .മലയാള സിനിമയിൽ അന്ന് വരെ ഉണ്ടയിരുന്ന നായക കഥാ പത്രങ്ങളെ  മാറ്റി മറിച്ചു കൊണ്ടാണ് ജയന്റെ വരവ് .ജയന്റെ വളർച്ച പെട്ടന്നായിരുന്നു .പഞ്ചമിയിലെ വില്ലനായ ഫോറസ്റ്റ് ഓഫീസര്‍ പ്രശസ്തി നേടിക്കൊടുത്തു.പ്രേംനസീര്‍യും ജയനും അഭിനയിച്ച ഒരു സിനിമയും  പരാജയ പെട്ടിട്ടില്ല .ഐ  വി  ശശിയുടെ  അങ്ങാടിയിൽ  അഭിനയിച്ച ജയനെ  ആളുകൾ ഒരിക്കലും  മറക്കുകയില്ല .ജയന്റെ ആരോഗ്യ ദ്രിഡഗാത്ര മായാ  ശരീരവും ,ഗർജ്ജിക്കുന്ന സ്വരഗാംഭീര്യവും ജനങ്ങൾ  ഇന്നും മറന്നിട്ടില്ല .ജയന്റെ സിംഹാസനം കഠിന പ്രയഗ്നത്തിൽ കൂടി നേടിയതാണ് 

കോളിളക്കം എന്ന  സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുബോളാണ്  ജയൻ മരിക്കുന്നത് .കോളിളക്കത്തിന്റെ ക്ളൈമാക്സ് അഭിനയിക്കുബോൾ 1980 നവംബർ 16 നെ   ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ ഈ ലോകത്തോട് വിട പറഞ്ഞു .ഈ സംഭവം സിനിമാ ലോകത്തെ ഞെട്ടിച്ചു  കളഞ്ഞു ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു  സംവിധായകൻ ജയന്റെ നിർബന്ധ പ്രകാരം രണ്ടാമത് ഷൂട്ട് എടുക്കുവായിരുന്നു .അതിലാണ് ഈ സംഭവം നടക്കുന്നത് 

ജയന്റെ അഭിനയ ജിവിതത്തിൽ  ഏതു സാഹസിക സീനിലും അഭിനയിക്കാൻ ഒരു മടിയുമില്ലായിരുന്നു .അതു കൊണ്ടാണ് ജയന്റെ കഥാപാത്രങ്ങളെ ജനങ്ങൾ അവശ പൂർവ്വം സീകരിച്ചത് .

No comments:

Post a Comment