സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാർ
ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച് രാജാവിൻറെ മകൻ എന്ന സിനിമയുടെ വില്ലനായി കടന്നുവന്ന് പിന്നീട് നായകനായി മലയാള സിനിമയിൽ 3 സൂപ്പർസ്റ്റാറുകളിൽ ഒരാളായി തിളങ്ങി നിന്നു സുരേഷ് ഗോപി .തലസ്ഥാനം എന്നാ സിനിമയികുടി യാണ് സുരേഷ് ഗോപിക്ക് ഒരു വഴിത്തിരിവുണ്ടായത് .പിന്നീട് ഏകലവ്യൻ , കമ്മീഷണർ എന്ന സിനിമകളിൽ കൂടി പ്രശസ്തിയുടെ കൊടുമുടിയിലെത്തി .കമ്മീഷണർ എ ന്നാസിനിമയികുടിയാണ് സൂപ്പർസ്റ്റാറായത് . എന്നാൽ പിന്നീടുള്ള സിനിമകളെല്ലാം ഒരേ തരത്തിലുള്ള സിനിമകളായിരുന്നു . അത് അദ്ദഹത്തിൻറ്റെ തിളക്കത്തെ തല്ലു കുറച്ചു കളഞ്ഞു . എന്നാൽ കളിയാട്ടം പോലുള്ള സിനിമകൾ അദ്ദഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു .സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ ഐ.പി.എസ്.എന്ന കഥാപാത്രം ഒരിക്കലും പ്രക്ഷക മനസിൽ നിന്നും മഞ്ഞു പോകില്ല .അത് പോലുള്ള നല്ല കഥാപാത്ര ങ്ങളാണ് ലേലം, വാഴുന്നോർ, പത്രം എന്നീ സിനിമകളിൽ ഉള്ളത് .അദ്ദഹത്തിൻറ്റെ ചടുലമായ സംഭാഷണം ഒരു പ്രത്യകതയാണ് ഇതും വളർച്ചക്ക് കാരണമാണ്
ഗോപിനാഥൻ- ജ്ഞാനലക്ഷ്മി ദമ്പതികളുടെ മകനായി 1956 ജൂൺ 26 ന് കൊല്ലത്തു ജനിച്ചു . ചലച്ചിത്ര വിതരണമായിരുന്നു അച്ഛന് .സുരേഷ് ഗോപിയുടെ ഭാര്യരാധിക ഒരു ഗായികകൂടിയാണ് .രാധിക ആറന്മുള പൊന്നമ്മയുടെ പേരമകളാണ് .ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൾ ലക്ഷ്മി ഒരു അപകടത്തിൽ മരിച്ചു പോയി .കുറച്ചുനാൾ അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിന്നങ്കിലും വീണ്ടും വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ കൂടി തിരിച്ചു വന്നു . വളരെ നാളുകൾക്കു ശേഷം ശോഭനയുടേയും ഒരു തിരിച്ചുവരവായിരുന്നു ഈ സിനിമ .സുരേഷ് ഗോപിയെ 2016 ൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തു . കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായനായി എത്തുന്ന സിനിമയാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതുതായി പുറത്തു വരാനായുള്ളതു .ഇതു സുരേഷ് ഗോപി യുടെ കരിയറിനെ തന്നെ മാറ്റി മറിക്കും .സുരേഷ് ഗോപി നല്ല ജീവ കാരുണ്യാ പ്രവർത്തകനാണ്. ജീവ കാരുണ്യാ പ്ര വർത്തനത്തിൽ അദ്ദേഹം നല്ല താൽപര്യമാണ് .അദ്ദേഹം നല്ല ഒരു മനുഷ്യ സ്‌നേഹിയാണ്
No comments:
Post a Comment