Saturday, October 10, 2020

ശോഭന എന്നും മറക്കാനാവാത്ത ഒരു അഭിനേത്രി ആണ്

ശോഭന എന്നും മറക്കാനാവാത്ത  ഒരു അഭിനേത്രി ആണ് 


മലയാളം സിനിമയിൽ വളരെ ചെറുപ്പത്തിൽ കടന്നു വന്ന ഒരു അഭിനേത്രിയാണ്  ശോഭന .1984 ൽ  ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്നസിനിമയിൽ കൂടി യാണ്  ശോഭന കടന്നു വന്നത് .ഇത്തിരിപ്പൂവേ ചുവന്ന പൂവേ ,കാണാമറയത്ത് ആനി സിനിമകളിൽ കൂടി അഭിനയിച്ചു .മണിച്ചിത്രത്താഴ്,മിത്ര് മൈ ഫ്രണ്ട്  എന്നീ സിനിമകളിൽ കൂടി 2 ദേശീയ അവാർഡുകൾ  ലഭിച്ചു.മലയാളം ,തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് എന്നീ  ഭാഷകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട് .ശോഭന അഭിനേത്രി എന്നതിനെകാൾ  ഒരു നർത്തകി കൂടിയാണ് .ചിത്ര വിശ്വേശ്വരൻ, പത്മാ
Amazon Business Exclusive Deals
സുബ്രഹ്മണ്യം എന്നിവരുടെ ശിക്ഷണത്തിൽ  ശോഭന നല്ലൊരു നർത്തകി ആയി മാറി.കലാർപ്പണ എന്ന നിർത്ത വിദ്യാലയത്തിൻറ്റെ സ്ഥാപക കൂടിയാണ് ശോഭന.

  മലയാളം സിനിമയിലെ എക്കാലത്തെയും നല്ല സിനിമയായ മണിച്ചിത്രത്താഴ് ശോഭനയുടെ  അഭിനയ ജീവിതത്തിലെ  ഒരു നാഴിക കല്ലായിരുന്നു . ഈ  സിനിമയിൽ ശോഭന നാഗവല്ലിയായി ജീവിക്കുകയായിരുന്നു .നാഗവല്ലിയുടെ  എല്ലാ അന്തസത്തയും  ഉൾക്കൊണ്ടാണ് ശോഭന അഭിനയിച്ചത് .ഗംഗയും നാഗവല്ലിയും .ഗംഗയിൽ നിന്നും നാഗവള്ളിയിലേക്കുള്ള മാറ്റം വളരെ അനായാസം അവതരിപ്പിക്കാൻ ശോഭനക്ക് കഴിഞ്ഞു .ശോഭന അഭിനയിച്ച സിനിമകളൊക്കയും ഹിറ്റുകളായിരുന്നു ,ശോഭന മമ്മുട്ടി ,ശോഭന മോഹൻലാൽ ,ശോഭന ജയറാം ഇതൊക്കെ ഹിറ്റ്‌ ജോഡികളായിരുന്നു .
   1970  മാർച്ച് 21 ന്  ശോഭന കേരളത്തിൽ ജനിച്ചു .കുട്ടി കാലം തൊട്ടു ശോഭന ഭരതനാട്യം അഭ്യസിച്ചു പോന്നു .അന്നത്തെ പ്രശസ്ത നർത്തകിമാരും അഭിനേത്രിമാരുമായ ലളിത പത്മിനി മാരുടെ സഹോദര പുത്രി കൂടിയാണ് ശോഭന .സുകുമാരി ,നടൻ വിനീത്  ഇവർ ശോഭനയുടെ  ബന്ധുക്കൾ കൂടിയാണ് .വരനെ ആവിശ്യമുണ്ട്  എന്ന സിനിമയിലൂടെ  ശോഭന  വീണ്ടുമൊരു തിരിച്ചു വരവ് നടത്തി .വളരെ നല്ലഒരു കഥാ പത്രമായിരുന്നു  ആ സിനിമയിലുള്ളത് . 230 ത്  സിനിമയിൽ  കൂടുതൽ  ശോഭന അഭിനയിച്ചിട്ടുണ്ട്  ഇതിൽ കുടുതലും മലയാളസിനിമയാണ് . ബാലചന്ദ്രമേനോൻ മലയാള സിനിമക്ക് നൽകിയ മുത്താണ് ശോഭന 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ നൽകി ശോഭനയെ ആദരിച്ചു .എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട്  ശോഭനക്ക് ഡോക്ടറേറ്റ്   നൽകി 

No comments:

Post a Comment