Paathira Kili mp3 Kizhakkan Pathrose (1992)Free Download

Music S. P. Venkatesh.
Lyric O. N. V. Kurup
Singer K. J. Yesudas
movie Kizhakkan Pathrose
Directed T. S. Suresh Babu
Starring Mammootty,Urvashi,Parvathy,Innocent,K.P.A.C. Lalitha
പാടിയാടി വാ പുലർമേടിറങ്ങി വാ
പൂവു നുള്ളി വാ മലർ കാവിലൂടെ വാ
കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും
ഓണവില്ലൊളി മുഴങ്ങുന്നു
പാതിരാക്കിളി വരൂ പാൽക്കടൽക്കിളി
ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ
താണു വരും മാലാഖപ്പൂഞ്ചിറകോ
താഴ്വരയിൽ മന്ദാരപ്പൂനിരയോ
പറന്നു വന്നീത്തടങ്ങളിൽ
പാടാത്തതെന്തു നീ
പുൽത്തുമ്പിൽ തുടിക്കും നീർമുത്തും
ചാർത്തീ നിലാവിൻ പാൽത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ ഇതു വഴി
പാതിരാക്കിളി വരൂ പാൽക്കടൽക്കിളി
ഓണമായിതാ തിരുവോണമായിതാ
മാമലകൾ പൊന്നാട ചാർത്തുകയായ്
ഏലമണി പൊൻ മാല കോർക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാൾ
കാർവർണ്ണപ്പൈങ്കിളി
ഈ മണ്ണിൻ പഴമ്പാട്ടീണത്തിൽ
നീയോ കിനാവിൽ മൂളുന്നൂ
കഥ പറയും കിളിയേ പറന്നു പാടി വാ
ഇതു വഴി
പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ
ഓണമായിതാ തിരുവോണമായിതാ
പാടിയാടി വാ പുലർമേടിറങ്ങി വാ
പൂവു നുള്ളി വാ മലർ കാവിലൂടെ വാ
കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും
ഓണവില്ലൊളി മുഴങ്ങുന്നു
പാതിരാക്കിളി വരൂ പാൽക്കടൽക്കിളി
ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ