Malayalam Lyrics Puthu Mazha
മലയാളത്തിന്റെ പ്രിയതാരങ്ങളായ രഘുനാഥ് പലേരി,ജനാർദ്ദനൻ, മധു വാര്യർ, പ്രീതി മുകുന്ദൻ, അൽതാഫ് സലിംഎന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
പുതുമഴ വീണ പോലൊരാൾ
അരികിൽ ഇരുന്ന രാത്രിയിൽ
ഹൃദയമൊരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിടാം
ചിരിമണിമാല കോർത്തിടാം
നിറയുകയായി മനം സ്വയം
വാ പോയിടാം കാണാത്ത ദൂരങ്ങളിൽ
രണ്ടോമൽ ചായം തൊടും മേഘമായി
പുതിയൊരു പിറവിയിൽ
ചേക്കേറിടാം മഞ്ഞാർന്ന പൂങ്കൊമ്പിലായി
നോവോർമ്മ മാഞ്ഞീടുമാ ശ്വാസമായി
ഏതൊരു വാനമൊഴിഞ്ഞേ
വീണൊരു താരകമേ ഞാൻ
തിരയേണ്ടതാരെ വീണ്ടും
പാതകളറിയാതിന്നും കൂടണയാനൊരു മോഹം
നനവായി നിന്നെ കണ്ണിൽ
തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ
ഈ തരിമ്പിലും കുറുമ്പിലും ചിരിച്ചിരുന്നില്ലേ
ഈ ഊഞ്ഞാലുപോൽ കൈകൾ നീക്കിടുമോ
ഞാനാടുവാൻ പോന്നിടാം
പുതുമഴ വീണ പോലൊരാൾ
അരികിൽ ഇരുന്ന രാത്രിയിൽ
ഹൃദയമൊരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിടാം
ചിരി മണിമാല കോർത്തിടാം
നിറയുകയായി മനം സ്വയം

No comments:
Post a Comment