Ezhuswarangalum malayalam lyric
Song : Ezhuswarangalum
Movie:Chiriyo Chiri
Director:Balachandra Menon
Lyrics: Bichu Thirumala
Music: Raveendran
Singer : K. J. Yesudas
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാന
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയിൽ കരപരിലാളന ജാലം.....
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം...
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ..
(ഏഴു സ്വരങ്ങളും)
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ
(ഏഴു സ്വരങ്ങളും)
No comments:
Post a Comment