Pottikaranju Kondomane mp3-Abhimanam (1975) free download
Song Pottikkaranju Kondomane
Music A. T. Ummer
Lyric Sreekumaran Thampi
Singer K. J. Yesudas
movie Abhimaanam
Directed by J. Sasikumar
Starring Prem Nazir, Sharada, Sukumari, Kaviyoor Ponnamma
evergreen heartfelt song, "Pottikkaranjukondomane" sung by KJ Yesudas from the film Abhimanam starring Prem Nazir and Sharada
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം...(2)
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പുതരൂ.. എനിക്കു നീ മാപ്പുതരൂ..
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ....(2)
അമ്പലപ്പൂപോൽ വിശുദ്ധമാമധരം
ചുംബിച്ചുലയ്‌ക്കുകില്ലാ...
ഞാ..ൻ
ചുംബിച്ചുലയ്‌ക്കുകില്ലാ...
ചൂടാത്ത കൃ..ഷ്ണതുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാ...ൻ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ.... (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സുചെയ്യും നിൻ സേ..വകൻ..
തപസ്സുചെയ്യും നിൻ സേ..വകൻ..
പാടാത്ത ഭക്തിഗീതമല്ലേ.. നീ..
ഇടറിയ സ്വരധാര ഞാ...ൻ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പുതരൂ.. എനിക്കു നീ മാപ്പുതരൂ..
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം

0 Comments