Nee Varu Kaavyadevathe - Swapnam (1973)
Song Nee Varu Kaavyadevathe
Music Salil Chowdhury.
Lyric O. N. V. Kurup
Singer K. J. Yesudas
movie Swapnam
Directed Babu Nanthankode
Starring Madhu,Nanditha Bose,Sudheer,Jose Prakash
നീ വരൂ കാവ്യദേവതേ
നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയിൽ
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
വരൂ വരൂ വരൂ...(നീ വരൂ..)
വിജനമീ വിഷാദ ഭൂമിയാകേ നിന്‍
മിഴികളോ പൂക്കളോ
വിടര്‍ന്നു നില്‍പ്പൂ സഖീ
ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ
കിളികളോ കിനാവുകണ്ടു പാടീ നിന്‍
വളകളോ മൈനയോ
കരളിന്‍ പൊന്‍വേണുവോ
കവിതേ നിന്‍ ചുണ്ടില്‍ കരിമ്പിന്‍ നീര്‍മുത്തോ
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ
നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയിൽ
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
വരൂ വരൂ വരൂ

0 Comments