Movie: Padmavyooham
Song:Kuyilinte Maninaadam
Directed: J. Sasikumar
Produced: CC Baby, VM Chandi
Starring: Prem Nazir, Sukumari , A door Bhasi, Jose Prakash
Music: M. K. Arjunan
Lyrics: Sreekumaran Thampi.
Singer: K. J. Yesudas
Kuyilinte Maninadam Kettu Malayalam Lyric
കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
രണ്ട് കുവലയപൂക്കൾ വിടർന്നു
കുയിലിന്റെ മണിനാദം കേട്ടു
മാനത്തെ മായാവനത്തിൽ - നിന്നും മാലാഖ മണ്ണിലിറങ്ങി
ആ മിഴിത്താമര പൂവിൽ നിന്നും
ആശാ പരാഗം പറന്നു
ആ വർണ്ണ രാഗപരാഗം
എന്റെ ജീവനിൽ പുൽകി പടർന്നു
കുയിലിന്റെ മണിനാദം കേട്ടു
ആരണ്യസുന്ദരി ദേഹം - ചാർത്തും
ആതിരാ നൂൽചേല പോലെ
ഈ കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയിൽ പൊന്നിൽ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായ് എന്നിൽ നിറഞ്ഞു
കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
രണ്ട് കുവലയപൂക്കൾ വിടർന്നു
കുയിലിന്റെ മണിനാദം കേട്ടു