Movie:Koodevide?
Song:Aadi Vaa Katte
Directed:P. Padmarajan
Produced:Prem Prakash
Starring:Mammootty,Suhasini,Rahman
Music:Johnson
Lyrics:O. N. V. Kurup
Singer:S. Janaki
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ... (2)
അന്തിപ്പൂമാനം..പൊന്നൂഞ്ഞാലാട്ടും..
മന്ദാരപ്പൂക്കൾ നുള്ളി വാ..
കാണാതിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
കരളിൽ നിറയും കളരവമായ്..പൂങ്കാറ്റേ..ലാലാലാ......
(ആടി വാ കാറ്റേ..)
ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ..(2)
ആയിരം വർണ്ണജാലം..ആടി പാടും വേളയിൽ..
ആരോ പാടും താരാട്ടിൻ ഈണം..
ഏറ്റു പാടും സ്നേഹദേവദൂതികേ വരൂ.....
നീ വരൂ.........
(ആടി വാ കാറ്റേ..)
ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചൂ..(2)
ആരുടെ ദൂതുമായി ആടും മേഘമഞ്ചലിൽ...
ആരേ തേടി വന്നണഞ്ഞു നീ ആടിമാസക്കാറ്റേ..
ദേവദൂതർ പാടും ഈ വഴി..ഈ വഴീ....
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...
അന്തി പൂമാനം..പൊന്നൂഞ്ഞാലാട്ടും..
മന്ദാരപ്പൂക്കൾ നുള്ളി വാ..
കാണാത്തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
കരളിൽ നിറയും കളരവമായ്..പൂങ്കാറ്റേ..ലാലാലാ..
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...
ലാലലാലലാലാലലാ....