Saturday, February 22, 2025

സംഗീതമയമാണ് കൃഷ്ണ സങ്കൽപം എം.ജയചന്ദ്രൻ

സംഗീതമയമാണ് കൃഷ്ണ സങ്കൽപം  എം.ജയചന്ദ്രൻ...



സംഗീതമയമാണ് കൃഷ്ണ സങ്കൽപം. എല്ലാരാഗങ്ങളിലുമുണ്ട് ഭഗവാൻ. പക്ഷേ, അതിൽ ഏറ്റ വും ചേർന്നു നിൽക്കുന്നതായി തോന്നിയിട്ടുള്ള രാഗം "യദുകുല കാംബോജി 'ആണ്. ഏറ്റവും ലയിച്ചു പോകുന്ന കീർത്തനം കാനഡ രാഗത്തിലുള്ള "അലൈ പായുതേ കണ്ണാ ആണ്. യമുന കല്യാണി രാഗത്തിലുള്ള 'കൃഷ്ണാ നീ ബേഗനേ ബാരോ... ഏവർക്കും ഏറെപ്രിയങ്കരം. ഇരയിമ്മൻ തമ്പിയുടെ വിഖ്യാതമായ"കരുണ ചെയ്യാൻ എന്തു താമസം കൃഷ്ണാ...' ചെമ്പൈ സ്വാമി യദുകുല കാംബോജി രാഗത്തിൽ പാടിയ പോലെയാണ് ഞാനും പാടാറുള്ളത്. ശ്രീരാഗത്തിലും പാടുന്നവരുണ്ട്.സിനിമകളിലെ കൃഷ്ണഗാനങ്ങളിൽ "ചെത്തിമന്ദാരം തുളസി...', "കൃഷ്ണകൃപാ സാഗരം...', "എന്തേ കണ്ണനു കറുപ്പു നിറം...', ഞാൻ തന്നെ ഈണമിട്ട 'കോലക്കുഴൽ വിളി കേട്ടോ... എന്നിവ ഏറെ പ്രിയപ്പെട്ടവ. ഭക്തിഗാനങ്ങളിൽ "ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ...' തന്നെയാണ് ഏറ്റവും ഇഷ്ടം. വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഗംഭീരസൃഷ്ടി. "ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി..' എന്ന പാട്ടും ഏറെയിഷ്ടം. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ വരികൾക്ക്ഞാൻ ഈണമിട്ട് ചിത്ര ചേച്ചി പാടിയ 'ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടാരു കള്ളനോട്ടം...' എന്ന ഗാനവും ഏറെ ശ്രദ്ധനേടിയതാണ്. ഗുരുവായൂർ ദേവസ്വം ആദ്യമായി പുറത്തിറക്കിയ ഭക്തിഗാന ആൽബത്തിനു സംഗീതം നൽകാൻ അവസരം ലഭിച്ചതും ഭഗവാന്റെഅനുഗ്രഹമായി കരുതുന്നു.


സംഗീതസംവിധായകൻ എം.ജയചന്ദ്രൻ



No comments:

Post a Comment