Tuesday, January 2, 2024

Chembakapooventhe malayalam song lyric

 Chembakapooventhe lyric  Queen Elizabeth



Song: Chembakapooventhe

Movie: Queen Elizabeth

Artist: Haricharan Sheshadri

Lyric: Joe Paul

Music: Ranjin Raj

Presenting the melodious song "Chembakapooventhe" sung in the soulful vocals of Haricharan from Queen Elizabeth, a Malayalam movie starring Meera Jasmine and Narain in the lead roles directed by M Padmakumar. Music by Ranjin Raj. Produced by Ranjith Manambarakkat, M Padmakumar and Sreeram Manambarakkat under the banner of Blue Mount Productions.

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ

ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ

തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ

കണ്ണടയ്ക്കുന്നെന്തേ വല്ലാതേ


മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ

ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ


വെണ്ണിലാവിൽ മുങ്ങുമ്പോഴും

മാരിവില്ലോ മൂടുമ്പോഴും

ഉള്ളോരുക്കം തന്നെ താനല്ലേ


ചില്ലു വേനൽ കണ്ണിട്ടാലും

മുള്ളുവേലി കൈ തൊട്ടാലും

ചില്ല വാഴും റാണിപ്പൂവല്ലേ


ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ

ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ


മാണിക്യമൊന്നായി മിന്നും വാനം ചേരാതെ

കണ്ണാടിയാട്ടിൽ നീന്താൻ ആഴം പോരാതെ


മാറാല നൂലിൽ വീഴും

സീലങ്ങൾ ഓരോന്നാടും

മാറാതെയോ, വാടാതെയോ


അഴകെന്തിനായി

അകമെന്തിനായി

മിഴി രണ്ടുമിന്നുമെല്ലേ മൂടി

നിന്നതേതു നേരമണയാൻ


വെണ്ണിലാവിൽ മുങ്ങുമ്പോഴും

മാരിവില്ലോ മൂടുമ്പോഴും

ഉള്ളോരുക്കം തന്നെ താനല്ലേ


ചില്ലു വേനൽ കണ്ണിട്ടാലും

മുള്ളുവേലി കൈ തൊട്ടാലും

ചില്ല വാഴും റാണിപ്പൂവല്ലേ


ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ

ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ

തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ


കണ്ണടയ്ക്കുന്നെന്തേ വല്ലാതേ 


മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ

ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ


വെണ്ണിലാവിൽ മുങ്ങുമ്പോഴും

മാരിവില്ലോ മൂടുമ്പോഴും

ഉള്ളോരുക്കം തന്നെ താനല്ലേ


ചില്ലു വേനൽ കണ്ണിട്ടാലും

മുള്ളുവേലി കൈ തൊട്ടാലും

ചില്ല വാഴും റാണിപ്പൂവല്ലേ



No comments:

Post a Comment