Pattil Ee Pattil mp3-Pranayam (2011) free download
Movie: Pranayam
Song:Paattil Ee Paattil
Directed: Blessy
Produced: P. K. Sajeev,Anne Sajeev
Starring: Mohanlal, Jaya Prada, Anupam Kher
Music: M. Jayachandran
Lyrics: O. N. V. Kurup
Singer: Shreya Ghoshal
പാട്ടിൽ ഈ പാട്ടിൽ
ആ.. ആ.. ആ....
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ...
എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ...
കടലല തൊടുനിറമാർന്നു നിൻ
കവിളിലുമരുണിമ പൂത്തുവോ...
പ്രണയമൊരസുലഭ മധുരമായ്... നിർവൃതി
ഒഴുകും... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...
ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേൾക്കുമീ
പുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
കുളിരിൽ... ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ...
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ...
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ...

0 Comments