Pathira pullunarnnu mp3-Ee Puzhayum Kadannu (1996) free download
Music Johnson
Lyric Gireesh Puthenchery.
Singer K. J. Yesudas
movie Ee Puzhayum Kadannu
Directed Kamal
Starring Dileep, Manju Warrier, Mohini, Biju Menon
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
മ് ആ ആ ആ
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ ഈ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ്
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
അഞ്ജനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്പൂ
പ്രിയമോടെ വരുകില്ലയോ
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാപ്പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നൂ

0 Comments