Rajasilpee Neeyenikkoru mp3-Panchavan Kaadu(1971)free download

Rajasilpee Neeyenikkoru mp3-Panchavan Kaadu(1971)free download




Movie:Panchavan Kaadu
Song:Raajashilpi
Directed:Kunchacko
Produced:M Kunchacko
Starring:Prem Nazir,Sathyan,Sheela,Sharada
Music:G. Devarajan
Lyrics:Vayalar Ramavarma.
Singer:P Susheela


രാജശില്പീ നീയെനിക്കൊരു



രാജശില്പീ നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ 
രാജശില്പീ...

തിരുമെയ് നിറയെ പുളകങ്ങൾ കൊണ്ടു ഞാൻ
തിരുവാഭരണം ചാർത്തും
ഹൃദയത്തളികയിൽ അനുരാഗത്തിൻ
അമൃതു നിവേദിക്കും - ഞാൻ അമൃതു നിവേദിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും 
(രാജശില്പീ..)

രജനികൾ തോറും രഹസ്യമായ് വന്നു ഞാൻ
രതിസുഖസാരേ പാടും
പനിനീർക്കുമ്പിളിൽ പുതിയ പ്രസാദം
പകരം മേടിക്കും - ഞാൻ പകരം മേടിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും 

രാജശില്പീ നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ 
രാജശില്പീ...