Kakkakkum Poochakkum Kalyanam mp3-Pakalkinavu(1966) free download

Kakkakkum Poochakkum Kalyanam mp3-Pakalkinavu(1966) free download


Movie:Pakal Kinavu
Song:Kakkakkum Poochakkum Kalyanam
Directed:S. S. Rajan
Produced:Kannamma Films
Starring:Kaduvakkulam Antony, Nilambur Balan, Adoor Bhasi
Music:BA Chidambaranath
Lyrics:P Bhaskaran
Singer:K. J. Yesudas



കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം




കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം 
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം

കുഴലു വിളിക്കാൻ കുയിലാണ്
കുരവ മുഴക്കാൻ മയിലാണ്
പന്തലൊരുക്കാൻ വെയിലാണ്‌
പായ വിരിച്ചത്‌ നിഴലാണ്‌ 
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം

പനിനീരു തളിച്ചത്‌ കാട്ടരുവീ
പായസം വെച്ചത്‌ തേൻകുരുവീ
വെറ്റില മുറുക്കുന്നു തത്തമ്മ
ചുറ്റിനടക്കുന്നു പൂന്തെന്നൽ 
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം

ചെറുക്കന്റെ തോഴൻ ചെങ്കീരി
പെണ്ണിന്റെ തോഴി മലയണ്ണാൻ
കൈയ്യു പിടിച്ചത്‌ കുരങ്ങച്ചൻ
പെണ്ണു കൊടുത്തത്‌ കുറുക്കച്ചൻ 

കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം 
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം