The Thoovanathumbikal movie is a mohanlal hsuper hit movie. This movie's Superhite song Megham Poothu Thudangi. This song is an 80-90 evergreen hit song. This song is sung in a K. J. Yesudas. This song is composed by M. Perumbavoor G Raveendranath and written by Sreekumaran Thampi. This movie is directed and scripted by P Padmarajan. In this movie is the main characters are Mohanlal, Sumalatha, Parvathy, Ashokan, and Babu Namboothiri. This movie was released on July 31/1987.
Movie: Thoovanathumbikal
Song: Megham Poothu Thudangi
Directed:P Padmarajan
Produced:P Stanley
Starring: Mohanlal, Sumalatha, Parvathy, Ashokan, Babu Namboothiri
Music: M. Perumbavoor G Raveendranath
Lyrics: Sreekumaran Thampi
Thoovanathumbikal directed by P. Padmarajan. Megham Poothu Thudangi music was composed by Perumbavoor G Raveendranath and lyrics by Sreekumaran Thampi.
മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം (2)
ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ (2)
ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ.......
( മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ..)
എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ
ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ (2)
പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും (2) .........
( മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ..)
അലകടൽ തിരവർഷ മദം കൊണ്ടു വളർന്നും
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ (2)
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യദാഹം (2)......
( മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ..)